അങ്കമാലി: മഹാത്മഗാന്ധി സർവകലാശാല കലോത്സവത്തിൽ തുടർച്ചയായി നാല് പ്രാവശ്യം മിമിക്രിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അമൽ അശോകിനെ മൂക്കന്നൂർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ആദരിച്ചു.
അമലിന്റെ എടലക്കാടുള്ള വസതിയിൽ നടന്ന ചടങ്ങിൽ റോജി എം.ജോൺ എം.എൽ.എ പൊന്നാടയണിയിച്ചു. ആദരവിന്റെ ഓർമ്മക്കായി വീട്ട് മുറ്റത്ത് മാവിൻതൈ നട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം. വർഗ്ഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഏല്യാസ് കെ. തരിയൻ, കെ.വി. ബിബീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസ്സി റാഫേൽ, ലൈബ്രറിയൻ കെ.പി. ഷൈജു, സി.എം. ജോൺസൺ എന്നിവർ സംസാരിച്ചു.