rotary

കൊച്ചി: പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ മിഡ്ടൗൺ നിർമ്മിച്ച 59 വീടുകളിൽ 23 എണ്ണത്തിന്റെ താക്കോൽ ദാനം അങ്കമാലിയിൽ കൈമാറി. 2018 ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടന വീട് നിർമ്മിച്ച് നൽകുന്നുണ്ട്.വിവിധ രാജ്യങ്ങളിലെ ക്ലബുകൾ, റോട്ടറി ക്ലബ് ഒഫ് പാരീസ്, റോട്ടറി ക്ലബ് മലേഷ്യ എന്നിവയും പങ്കാളികളായി. അടിമാലി, മുരിക്കാശരി ക്ലബുകളും പദ്ധതിയെ പിന്തുണച്ചു.ചടങ്ങിൽ റോട്ടറി ജില്ലാ ഗവർണർ ജോസ് ചാക്കോ മുഖ്യാതിഥിയായി. ക്ളബ് ഭാരവാഹികളായ ആർ. ജയശങ്കർ, ശ്രീപ്രസാദ്, വിജു എബ്രഹാം, പഞ്ചായത്ത് സെക്രട്ടറി സഹജൻ, ഈസ്റ്റേൺ ഗ്രൂപ്പ് സി.ഇ.ഒ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.