പറവൂർ: പറവൂർ നിയോജക മണ്ഡലത്തിലെ ഒരു മുനിസിപ്പാലിറ്റിയിലേയും ഏഴ് ഗ്രാമപഞ്ചായത്തുകളിലും മത്സരിക്കുന്ന ബി.ജെ.പിയുടെ 85 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. അടുത്ത ദിവസം എൻ.ഡി.എ സഖ്യത്തിലെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകും. ഇതിനു ശേഷം മുഴുവൻ ബ്ളോക്ക് - പഞ്ചായത്ത് എന്നീ സീറ്റിലേയ്ക്കുമുള്ള സ്ഥാനാർത്ഥികള പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വാർഡും സ്ഥാനാർത്ഥികളും പറവൂർ മുനിസിപ്പാലിറ്റി 1- ശ്യാംജിത്ത്, 4- സുധാചന്ദ്, 6- രഞ്ജിത്ത് മോഹൻ, 7- ജി. നാരായണൻ, 10- നാരായണസ്വാമി, 13-സന്തോഷ് നന്ദിക്കുളങ്ങര, 14- സ്വപ്ന സുരേഷ്, 15- ജി. ഗിരീഷ്, 16-ഗീതാ പരമേശ്വരൻ, 17- രമ്യ സന്തോഷ്, 18- ആശ മുരളി, 19- ദിവ്യ വിമൽ, 20- മനോജ് പി. കുറുപ്പ്, 21- അഡ്വ. പി. വിശ്വനാഥ മേനോൻ, 22- രാജഗോപാൽ, 23- രഞ്ജിനി രവീന്ദ്രൻ, 26- ഗിരിജ മധു, 27- ഷൈജു ജോയ്, 29- വി.എം. ലീമ.
വടക്കേക്കര പഞ്ചായത്ത് 1- സിബി മധു, 2- പ്രമീള ബിനോജ്, 3- ടി.ബി. ബിനോയ്, 4- ശ്രീദേവി മനോജ്, 6- ഹിമ ബിജിൽ, 8- ടി.എ. അജിതൻ, 10- ജിഷ ഗോപാലകൃഷ്ണൻ, 13- ദ്രൗപ സഞ്ജയ്, 15- സജിത സിബിൻ, 16- അനീഷ ഗിരീഷ്, 18- ഭാഗ്യ പ്രജീഷ്, 20- പി.സി. ബിനേഷ് കുമാർ.
ചിറ്റാറ്റുകര പഞ്ചായത്ത് 1- സുമയ്യ ലൈജു (സ്വ), 7- ശ്യാംബാബു, 8- സുധാ ഗോപാലകൃഷ്ണൻ, 9- പി.വി. അരുൺകുമാർ, 10- ബിന്ദു മധു, 11- എം.എൻ. ജ്യോതിസ്, 12- സി.എം. ലിഘോഷ്, 14- സിനി രാജീവ്, 16- മീര അനിഷ്, 17- കെ.പി. മനോജ്, 18- എം.പി. വിനീഷ്.
ചേന്ദമംഗലം പഞ്ചായത്ത് 4- അജിതാ വത്സൻ, 6- ഒാമന മോഹൻ, 8- എം.പി. അഞ്ജലി, 9- വിനോദ് കുമാർ (സ്വ), 10- ശരണ്യ മനോജ്, 11- ഐശ്വര്യ ജീവൻ, 12- ധന്യ അനിൽ, 16- വി.എ. നീതു, 17- കെ.ജെ. ജോയ്, 18- അഗസ്റ്റിൻ ആന്റപ്പൻ.
പുത്തൻവേലിക്കര പഞ്ചായത്ത് 3- കെ.പി. വിക്രമൻ, 7- പ്രഭാ സലി, 8- മഞ്ജു ജയൻ, 12- കെ. ചന്ദ്രബാലൻ (സ്വ), 16- ഇന്ദിര വാസു, 17- രഞ്ജു ബാലകൃഷ്ണൻ.
ഏഴിക്കര പഞ്ചായത്ത് 2- ശ്രീകല രമേഷ്, 4- സിജി സതീശൻ, 8- എൻ.എൻ. നധീര, 9- സൗമ്യ രാജേഷ്, 10- സിജി അനീഷ്, 12- എം.എം. രമേഷ്, 13- സ്വപ്ന ഷിനു, 14- എം.എസ്. സുരാജ്,
കോട്ടുവള്ളി പഞ്ചായത്ത് 1- സി.വി. രാജേഷ്, 2- എം.എസ്. സതീഷ് കുമാർ, 3- അപ്സര സുമരാജ്, 5- സിജി സാബു, 7 ടി.കെ. രമ, 12- ടി.പി. രജീഷ്, 14- സോമൻ പഴവൂർ, 16- ആശ ബൈജു, 19- രമണി ദാസൻ, 20- സിന്ധു നാരായണൻകുട്ടി.
വരാപ്പുഴ പഞ്ചായത്ത് 1- ടി.ആർ. ഓമന, 2- എം.ഡി. ടോമി, 3- കെ.ആർ. പ്രീയദർശനി, 5- സണ്ണി റാഫേൽ, 6- ജോർജ് ഷൈൻ, 10- എ. അരളിസ്, 13- രഞ്ജിത് കുമാർ, 14- എം.എം. അനിൽകുമാർ, 15- സി.എം. വിവേക്, 16- ഷീല അശോകൻ.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വടക്കേക്കരയിൽ നാലും വരാപ്പുഴയിൽ രണ്ടും പറവൂർ നഗരസഭയിലും കോട്ടുവള്ളിയിലും ഒരോ സീറ്റുകളിലും ബി.ജെ.പി വിജയിച്ചിരുന്നു.ബി.ജെ.പി പറവൂർ നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് എസ്. ഭദ്രൻ, വൈസ് പ്രസിഡന്റ് സാജിതാ അഷറഫ്, ജനറൽ സെക്രട്ടറിമാരായ രഞ്ജിത്ത് മോഹൻ, ഹരേഷ് വെൺമണിശ്ശേരി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.