പറവൂർ: വടക്കേക്കര പഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ വീഡിയോ ഡോക്യൂമെന്ററി - വിജയക്കുതിപ്പിലേേറി വടക്കേക്കര പ്രകാശനം ചെയ്തു. ഉപ്പു നിറഞ്ഞ മണ്ണിൽ നൂറുമേനി വിളയിച്ച് ജില്ലയിലെ ആദ്യ തരിശ് രഹിത‌ പഞ്ചായത്തായതിന് പിന്നിലെ പ്രവർത്തനങ്ങളും, കൊവിഡ് കാലത്ത് ജൈവ പച്ചക്കറി കൃഷി വ്യാപനത്തിനായി നടന്ന ശ്രമങ്ങളും ഇതിൽ പ്രതിപാദിക്കുന്നു. മത്സ്യമേഖലയുടെ ഉന്നമനം, പ്രളയം തകർത്ത നാടിന്റെ ഉയിർത്തെഴുന്നേൽപ്പ്, കർമ്മസേനാ രുപീകരണം തുടങ്ങി എല്ലാ മേഖലകളിലെയും വികസനം ഡെക്യൂമെന്ററിയിൽ വിവരിക്കുന്നു. മീനു ഷാജി സോപാനം തിരക്കഥ എഴുതിയ ഡോക്യൂമെന്ററി ജോ ജോഹറാണ് സംവിധാനം ചെയ്തത്. കണക്ട് കേരള പി.ആറാണ് നിർമ്മാണ നിർവഹണം. യു.ട്യൂബിലും വടക്കേക്കര ഫേസ് ബുക്ക് പേജിലും ഡോക്യൂമെന്ററി ഓൺ ലൈനായി ലഭിക്കും.