bigcart
ബിഗ് കാർട്ട് കേരള.കോം ഹൈബി ഈഡൻ എം.പി കൊച്ചിയിൽ അവതരിപ്പിക്കുന്നു. ബിഗ് കാർട്ട് കേരള. കോം സ്ഥാപക ജോയ്‌സ് സാജൻ, ഡയറക്ടർ സാജൻ ജേക്കബ് എന്നിവർ സമീപം

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ സപ്ലൈകോ ഉത്പന്നങ്ങളും ഇനി ഓൺലൈനിൽ ലഭ്യമാകും. ഡോർ ടു ഡോർ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ ബിഗ് കാർട്ട് കേരള.കോമിലൂടെയാണ് സപ്ലൈകോ പുതിയ പദ്ധതി നടപ്പാക്കുന്നത്.

സപ്ലൈകോ സ്റ്റോറുകളിലുള്ള 5 മുതൽ 10ശതമാനം വരെ വിലക്കിഴിവും ലഭിക്കും. ഹൈബി ഈഡൻ എം.പി വിതരണം ഉദ്ഘാടനം ചെയ്തു. ലോക്ക് ഡൗൺ കാലത്ത് കേരള ഹോർട്ടികോർപ്പിന്റെയും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റേയും ആവശ്യാനുസരണം പച്ചക്കറി, പഴവർഗങ്ങൾ എന്നിവ വിതരണം ചെയ്യാൻ കോട്ടയം സ്വദേശിനിയായ സംരംഭക ജോയിസ് സാജൻ ആരംഭിച്ച ഓൺലൈൻ വിതരണ പ്ലാറ്റ്‌ഫോമാണ് www.bigcartkerala.com. 8921731931 എന്ന വാട്‌സ്ആപ്പ് നമ്പറിലൂടെയും ഓർഡറുകൾ നൽകാം.

ബിഗ് കാർട്ട് കേരളയുടെ സേവനം കൊച്ചി, തിരുവനന്തപുരം, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലും ലഭിക്കും. താമസിയാതെ കേരളമാകെ സേവനം ലഭ്യമാക്കുമെന്ന് ബിഗ് കാർട്ട് കേരള അധികൃതർ അറിയിച്ചു.