കൊച്ചി: കേരള ബ്ളാസ്റ്റേഴ്സിന്റെ ആരോഗ്യക്ഷേ പങ്കാളിയായി ഹൈദരാബാദ് ആസ്ഥാനമായ ഹീൽ കരാർ ഒപ്പിട്ടു. താരങ്ങളുടെ കൊവിഡ് പ്രതിരോധം ഉൾപ്പെടെ വ്യക്തിശുചിത്വത്തിന് ഹീലിന്റെ ഉത്പന്നങ്ങൾ ഉപയോഗിക്കും.കരാറിന്റെ ഭാഗമായി ബ്ളാസ്റ്റേഴ്സിന്റെ ജേഴ്സിയുടെ നിറമായ മഞ്ഞയിൽ പുതിയ 22 ഉത്പന്നങ്ങൾ വിപണിയിലിറക്കി. ഹൈദരാബാദ് ആസ്ഥാനമായ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഹീൽ. താരങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ ഹീലുമായുള്ള ബന്ധം സഹായിക്കുമെന്ന് കേരള ബ്ളാസ്റ്റേഴ്സ് സഹസ്ഥാപകൻ നിഖിൽ ഭരദ്വാജ് പറഞ്ഞു. ബ്ളാസ്റ്റേഴ്സിന്റെ സ്പോൺസർമാരിൽ ഒന്നാകുന്നതിൽ സന്തോഷമുണ്ടെന്ന് ഹീൽ ഡയറക്ടർ രാഹുൽ മാമ്മൻ പറഞ്ഞു.