m-sivasankar

കൊച്ചി : സ്വപ്‌നയ്ക്കും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനും അയച്ച വാട്ട്സ്ആപ്പ് ചാറ്റുകളുടെ കൂടുതൽ വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്വർണക്കടത്തു കേസിൽ എം. ശിവശങ്കറിനു വ്യക്തമായ പങ്കുണ്ടെന്ന വാദം ഇ.ഡി ഉന്നയിക്കുന്നത്. കഴിഞ്ഞവർഷം നവംബർ 11ന് സ്വപ്നയ്ക്ക് അയച്ച സന്ദേശത്തിൽ ലോക്കർ അറേഞ്ച് ചെയ്തോ എന്നു ശിവശങ്കർ ചോദിക്കുന്നുണ്ട്. ഇതുവരെ ഇല്ലെന്നായിരുന്നു മറുപടി. സ്വപ്ന ബാങ്ക് ലോക്കർ എടുത്തോയെന്ന് തുടർച്ചയായി ശിവശങ്കർ അന്വേഷിച്ചിരുന്നു. ഉയർന്നശമ്പളമുള്ള ജോലിയോ വൻതോതിൽ ആഭരണമോ കൈവശമില്ലാത്ത സ്വപ്നയ്ക്കുവേണ്ടി ശിവശങ്കർ എന്തിനാണ് ലോക്കർ അന്വേഷിച്ചത് ? കോൺസുലേറ്റ് കരാറുകളിലൂടെയും സ്വർണക്കടത്തിലൂടെയും സ്വപ്ന കള്ളപ്പണം സമ്പാദിക്കുന്നുണ്ടെന്ന് ശിവശങ്കറിന് അറിവുള്ളതുകൊണ്ടാണിത്. സ്വർണക്കടത്തിലൂടെയും ലൈഫ് കോഴയിലൂടെയും സ്വപ്ന പണമുണ്ടാക്കിയ കാലത്താണ് ഇൗ സന്ദേശം അയച്ചത്. സ്വപ്നയ്ക്ക് രണ്ടു ബാങ്ക് ലോക്കറുകൾ നിലവിലുണ്ടെന്ന് അറിഞ്ഞിട്ടും വീണ്ടും ലോക്കർ ലഭിച്ചോയെന്ന് അന്വേഷിക്കുന്നത് കള്ളപ്പണം സുരക്ഷിതമായി സൂക്ഷിക്കുന്നതിനു വേണ്ടിയാണ്.

കള്ളക്കടത്തിലൂടെ ലഭിച്ച കള്ളപ്പണം വിനിയോഗിക്കാൻ സ്വപ്‌നയ്ക്കു വേണ്ടി മുന്തിയ ഇനം ഫ്ളാറ്റ് ശിവശങ്കർ തേടിയിരുന്നു. ലോക്കറുകളിൽ സ്വപ്ന പണം നിക്ഷേപിച്ചതും എടുത്തതും ശിവശങ്കറിന്റെ അറിവോടെയാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽനിന്ന് ശിവശങ്കർ ഒഴിഞ്ഞുമാറുന്നു.

നയതന്ത്ര ബാഗുകൾ പരിശോധന കൂടാതെ വിട്ടുകിട്ടുന്നതിന് ഇടപെടണമെന്ന് ശിവശങ്കറിനോട് സ്വപ്ന ആവശ്യപ്പെട്ടതിന് രണ്ടു ചാറ്റുകൾ തെളിവാണ്. സെപ്തംബർ 15ന് ശിവശങ്കർ നൽകിയ മൊഴിയിൽ ഇതിനായി ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചെന്ന് സമ്മതിച്ചിട്ടുണ്ട്. ശിവശങ്കറിന്റെ ഇടപെടലുകൾ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഒാഫീസിൽ ശക്തമായ ബന്ധമുണ്ടെന്ന സന്ദേശമാണ് നൽകിയത്. വിദേശത്തുനിന്ന് വരുന്ന ബാഗ് വിട്ടുകിട്ടാൻ സ്വപ്നയ്ക്ക് സഹായംചെയ്യണമെന്ന് എയർപോർട്ട് കസ്റ്റംസ് അധികൃതരോടു ശിവശങ്കർ സംസാരിച്ചെന്ന് നവംബർ 10ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.

 ശി​വ​ശ​ങ്ക​റി​ന്റെ​ ​ജാ​മ്യാ​പേ​ക്ഷ ഇ​ന്നു​ ​പ​രി​ഗ​ണി​ക്കും

സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഇ.​ഡി​ ​ര​ജി​സ്റ്റ​ർ​ചെ​യ്ത​ ​കേ​സി​ൽ​ ​ജാ​മ്യം​തേ​ടി​ ​എം.​ശി​വ​ശ​ങ്ക​ർ​ ​ന​ൽ​കി​യ​ ​ജാ​മ്യാ​പേ​ക്ഷ​ ​എ​റ​ണാ​കു​ളം​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​ഇ​ന്നു​ ​പ​രി​ഗ​ണി​ക്കും.​ ​ഇ.​ഡി​യു​ടെ​ ​ക​സ്റ്റ​ഡി​ ​കാ​ലാ​വ​ധി​ ​ഇ​ന്ന് ​അ​വ​സാ​നി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​രാ​വി​ലെ​ 11​ ​മ​ണി​യോ​ടെ​ ​ശി​വ​ശ​ങ്ക​റി​നെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കും.​ ​തു​ട​ർ​ന്നാ​ണ് ​ജാ​മ്യാ​പേ​ക്ഷ​ ​പ​രി​ഗ​ണി​ക്കു​ക.
ത​നി​ക്കെ​തി​രെ​ ​വ്യ​ക്ത​മാ​യ​ ​തെ​ളി​വി​ല്ലാ​തെ​യാ​ണ് ​കേ​സെ​ടു​ത്ത​തെ​ന്നും​ ​സ്വ​ർ​ണ​ക്ക​ട​ത്തി​ലോ​ ​ക​ള്ള​പ്പ​ണം​ ​വെ​ളു​പ്പി​ച്ച​തി​ലോ​ ​ത​ന്റെ​ ​പ​ങ്ക് ​തെ​ളി​യി​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും​ ​വ്യ​ക്ത​മാ​ക്കി​യാ​ണ് ​ജാ​മ്യാ​പേ​ക്ഷ​ ​ന​ൽ​കി​യി​ട്ടു​ള്ള​ത്.
ഇ​ന്ന് ​ഹ​ർ​ജി​ ​പ​രി​ഗ​ണ​ന​യ്ക്കു​ ​വ​രു​മ്പോ​ൾ​ ​ഇ.​ഡി​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ടി.​എ.​ ​ഉ​ണ്ണി​ക്കൃ​ഷ്‌​ണ​നു​ ​പു​റ​മേ​ ​അ​ഡി​ഷ​ണ​ൽ​ ​സോ​ളി​സി​റ്റ​ർ​ ​ജ​ന​റ​ൽ​ ​എ​സ്.​വി.​ ​രാ​ജു​ ​ഒാ​ൺ​ലൈ​നി​ൽ​ ​വാ​ദ​ത്തി​നെ​ത്തും.​ ​ഒ​ക്ടോ​ബ​ർ​ 28​ ​ന് ​രാ​ത്രി​ ​പ​ത്തു​മ​ണി​യോ​ടെ​യാ​ണ് ​ശി​വ​ശ​ങ്ക​റി​നെ​ ​അ​റ​സ്റ്റു​ചെ​യ്ത​ത്.​ ​ക​ഴി​ഞ്ഞ​ 14​ ​ദി​വ​സ​മാ​യി​ ​ക​സ്റ്റ​ഡി​യി​ൽ​ ​ചോ​ദ്യം​ചെ​യ്യു​ക​യാ​ണ്.