shyamdas
എസ്.എൻ.ഡി.പി. യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറിയും കണയന്നൂർ യൂണിയൻ കൺവീനറുമായിരുന്ന പി.ഡി. ശ്യാംദാസിന്റെ ഏഴാം ചരമദിനത്തിൽ ആത്മപ്രണാമം അർപ്പിക്കുന്നു

വൈപ്പിൻ: എസ്.എൻ.ഡി.പി. യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറിയും കണയന്നൂർ യൂണിയൻ കൺവീനറുമായിരുന്ന പി.ഡി. ശ്യാംദാസിന്റെ ഏഴാം ചരമദിനത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ആത്മപ്രണാമം അർപ്പിച്ചു. വൈപ്പിൻ യൂണിയന്റെ ആഭിമുഖ്യത്തിൽ ചെറായി ഗൗരീശ്വര ക്ഷേത്രാങ്കണത്തിലെ ഗുരുമണ്ഡപത്തിനരികിൽ തയ്യാറാക്കിയ പന്തലിലായിരുന്നു ചടങ്ങ്. ശ്യാംദാസിന്റെ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.

യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, നിയുക്ത സെക്രട്ടറി ടി.ബി. ജോഷി, എസ്.ശർമ്മ എം.എൽ.എ, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.കെ. ജോഷി, കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ, യോഗം അസി. സെക്രട്ടറിമാരായ എം.ഡി. അഭിലാഷ്, കെ.എസ്. സ്വാമിനാഥൻ, വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, ആലുവ യൂണിയൻ പ്രസിഡന്റ് സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് നിർമ്മൽകുമാർ, വൈപ്പിൻ യൂണിയൻ കൗൺസിലർമാരായ കണ്ണദാസ് തടിക്കൽ, സി.വി. ബാബു, സി.കെ. ഗോപാലകൃഷ്ണൻ, കെ.കെ. ശശിധരൻ, കെ.യു. സുരേന്ദ്രൻ വിവിധ ശാഖകളുടെ പ്രതിനിധികളായ സി.കെ. സോജൻ, കെ.കെ. രത്‌നൻ,, പി.ആർ. ലാലൻ, ടി.പി. സജീവൻ, ടി.കെ. ജയപ്രസാദ്, ടി.ജി. നാരായണൻ, ശശിധരൻ, സുരേഷ്, ജിനൻ, രാധാ നന്ദനൻ, വി.ആർ. വിനേഷ്, കെ.പി. സന്തോഷ്, വി.സി. ഷാജി, എ.കെ. മോഹനൻ, കെ.പി.സി.സി. വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ, സെക്രട്ടറി അഡ്വ. എം.വി. പോൾ, ഐ.എൻ.ടി.യു.സി. ദേശീയ സെക്രട്ടറി അഡ്വ. കെ.പി. ഹരിദാസ്, കെ.ആർ. സുഭാഷ്, സി.ആർ. സുനിൽ, മുനമ്പം സന്തോഷ്, വി.വി. സഭ സെക്രട്ടറി എ.എ. മുരുകാനന്ദൻ, ബി.ഡി.ജെ.എസ്, മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് രാജ്‌വി, സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.സി. ശിവദാസ്, എസ്.എൻ. ട്രസ്റ്റ് ഡയറക്ടർ ടി.കെ. പത്മനാഭൻ, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ഒ.കെ. കൃഷ്ണകുമാർ, കെ.കെ. മാധവൻ, സരുൺദേവ്, ഷീജ ഷെമൂർ, സിനി സാജൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രാർത്ഥനായജ്ഞത്തിന് വൈപ്പിൻ വൈദികയോഗം പ്രസിഡന്റ് രാമചന്ദ്രൻ ശാന്തി, സെക്രട്ടറി സനീഷ് ശാന്തി, ഗിരിജാ രാജൻ എന്നിവർ നേതൃത്വം നൽകി.