വൈപ്പിൻ: കേരള സർക്കാറിന്റെ 2020 ലെ കേരള മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലന ഓർഡിനൻസിനെതിരെ മുനമ്പം മിനി ഫിഷിംഗ് ഹാർബറിന് മുമ്പിൽ ഫിഷിംഗ് ബോട്ട് തൊഴിലാളി സംഘം (ബി.എം.എസ് ) മുനമ്പം യൂണിറ്റിന്റെ നേതൃത്വത്തിൽ ബില്ല് കത്തിച്ച് പ്രതിഷേധിച്ചു.
മത്സ്യതൊഴിലാളി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി സി.എസ്.സുനിൽ ഉദ്ഘാടനം ചെയ്തു. മുനമ്പം യൂണിറ്റ് പ്രസിഡന്റ് ഇ.ആർ. പത്മാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. പി.ഡി.സനിൽ, ടി.ബി. പ്രേമൻ എിവർ പ്രസംഗിച്ചു.മുനമ്പം മാതൃകാ ഫിഷിംഗ് ഹാർബറിന് മുമ്പിൽ ബില്ല് കത്തിച്ച് കൊണ്ട് നടത്തിയ പ്രതിഷേധം സംസ്ഥാന ട്രഷറർ കെ.ബി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സി.എ.റെജോഷ്,ഷെൽജൻ എന്നിവർ സംസാരിച്ചു.