nellu
വെമ്പിള്ളി നാവൽത്തു പാടത്ത് വെമ്പിള്ളി നടത്തുന്ന നെല്ക്കൃഷിയ്ക്ക് പുതൃക്ക കൃഷി അസിസ്റ്റന്റ് ഡയറക്ടർ മിനി. എം പിള്ള വിത്തു വിതച്ച് ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: ഇരുപത് വർഷമായി തരിശ് കിടക്കുന്ന വെമ്പിള്ളി നാവൽത്തു പാടത്ത് വെമ്പിള്ളി നെല്ല് ഉല്പാദന സമിതിയും, ഗ്രാമീണ വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ കൃഷിയിറക്കി. പുതൃക്ക കൃഷി അസിസ്റ്റന്റ് ഡയറക്ടർ മിനി. എം പിള്ള ഉദ്ഘാടനം ചെയ്തു. കർഷക സമതി പ്രസിഡന്റ് എൽദൊ യാക്കോബ്, സെക്രട്ടറി എൽദൊ പോൾ, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. പ്രഭാകരൻ, താലൂക്ക് ലൈബ്രറി ഭാരവാഹികൾ, കർഷകരും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു.