dyfi
ഡി.വൈ.എഫ്.ഐ - സി.പി.എം പ്രവർത്തകർ ആലുവ നഗരസഭ ഹെൽത്ത് സൂപ്രണ്ടിനെ ഉപരോധിക്കുന്നു

ആലുവ: പൈപ്പ് ലൈൻ റോഡിൽ ഇ.എസ്.ഐ ഡിസ്പെൻസറിക്ക് സമീപവും പ്രിയദർശിനി ടൗൺഹാൾ പരിസരത്തും കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിനെതിരെ ഡി.വൈ.എഫ്.ഐ - സി.പി.എം പ്രവർത്തകർ നഗരസഭ ഹെൽത്ത് സൂപ്രണ്ടിനെ ഉപരോധിച്ചു.

ഡി.വൈ.എഫ്.ഐ ആലുവ ബ്ലോക്ക് സെക്രട്ടറി എം.യു. പ്രമേഷ്, മേഖല പ്രസിഡന്റ് ജോമോൻ രാജ്, കെ.എ. കുഞ്ഞുമോൻ, നന്ദു ഉദയൻ, സഹീർ പേരേപറമ്പിൽ, റമീസ്, ഇസഹാക്ക്, ആഷിക്ക് ജോണി തുടങ്ങിയവർ പങ്കെടുത്തു. മാലിന്യം അടിയന്തരമായി നീക്കം ചെയ്യാമെന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചത്. നഗരത്തിലെ മാലിന്യ നിക്ഷേപത്തിനെതിരെ മൂക്കുപൊത്തിക്കോ എന്ന തലക്കെട്ടിൽ ഇന്നലെ കേരളകൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്നായിരുന്നു പ്രതിപക്ഷ പ്രതിഷേധം.