കിഴക്കമ്പലം: പള്ളിക്കര വ്യാപാരി വ്യവസായി ഏകോപന സമിതി കൊവിഡ് ചികിത്സ ഉൾപ്പെടെ ഒരു കടുംബത്തിന് 5 ലക്ഷം രൂപ ലഭിക്കുന്ന ആരോഗ്യ ഇൻഷ്വൻസ് പദ്ധതി വ്യാപാരികൾക്കായി നടപ്പാക്കുന്നു. പദ്ധതിയിൽ ചേർന്നിട്ടുള്ള അംഗങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണം വ്യാപാരഭവനിൽ ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് നിർവഹിച്ചു. പ്രസിഡന്റ് സി.ജി. ബാബു അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി എ. ജെ.റിയാസ്, നാരായൺ ദാസ്, ടോജി തോമസ്, എൻ.പി. ജോയി എന്നിവർ സംസാരിച്ചു.