വരാപ്പുഴ: കൂനമ്മാവിന് സമീപം തിരുമുപ്പം ഒളനാട് റോഡിലെ റിപ്പയർ ആൻഡ് സർവീസ് സെന്ററിൽ ഉണ്ടായ തീപിടുത്തത്തിൽ ഒട്ടേറെ ഉപകരണങ്ങൾ കത്തിനശിച്ചു. സാമുവൽ പി. ജോർജിന്റെ സ്ഥാപനത്തിലാണ് ഇന്നലെ ഉച്ചക്ക് രണ്ടോടെ തീപിടിച്ചത്. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. വീടിന്റെ രണ്ടാം നിലയിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. സാമുവൽ പി ജോർജിന്റെ ഭാര്യയും മക്കളും താഴത്തെ നിലയിൽ ഉണ്ടായിരുന്നു. അവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. റിപ്പയറിംഗിനും സർവീസിനും കൊടുത്തിരുന്ന ഉപകരണങ്ങളാണ് കൂടുതലും കത്തിനശിച്ചത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് നിഗമനം. ഏലൂരിൽ നിന്ന് സ്റ്റേഷൻ ഓഫീസർ ടി.ബി. രാമകൃഷ്ണന്റെ നേതത്വത്തിൽ എത്തിയ ഫയർഫോഴ്സ് സംഘമാണ് തീ അണച്ചത്. പറവൂരിൽ നിന്നും ഫയർഫോഴ്‌സ് സംഘം എത്തിയിരുന്നു.