കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റമ്പത്തൊന്നാം ജന്മദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ 'ലിറ്റിൽ കൈറ്റ്സ് വോയ്സ്' ഡിജിറ്റൽ പത്രത്തിന്റെ ഗാന്ധിജയന്തിപ്പതിപ്പ് കൂത്താട്ടുകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബോബി ജോർജ്ജ് പ്രകാശനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് പി. ബി. സാജു പതിപ്പ് ഏറ്റുവാങ്ങി. സ്കൂളിൽ നടന്ന പ്രകാശനച്ചടങ്ങിൽ പി.ടി.എ. വൈസ് പ്രസിഡന്റ് സില്‍വി കെ. ജോബി, കമ്മിറ്റി അംഗങ്ങളായ കെ. പി. സജികുമാർ, രവി വി. എ., മാനേജ്‌മെന്റ് പ്രതിനിധി അഭിജിത് എസ്., ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്., പത്രാധിപസമിതി അംഗങ്ങളായ അനാമിക കെ. എസ്., പാർവ്വതി ബി. നായർ, അതുല്യ ഹരി എന്നിവർ പങ്കെടുത്തു.