കോലഞ്ചേരി: വൈദ്യുതി ബോർഡ് ഐ.എൻ.ടി.യു.സി തൊഴിലാളികൾ അവകാശദിനാചരണം നടത്തി. പട്ടിമറ്റം യൂണിറ്റിൽ പെരുമ്പാവുർ ഡിവിഷൻ പ്രസിഡന്റ് അനിമോൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അനിഷ് പി.രാഘവൻ അദ്ധ്യക്ഷനായി. കെ.ആർ.ലൈജു, പി.വി. അജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.