കൊച്ചി : കൊവിഡ് സാഹചര്യത്തിൽ സാധാരണക്കാർ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കി സ്കൂളുകൾ ഉയർന്നതുക ഫീസായി ഇൗടാക്കുന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
സി.ബി.എസ്.ഇ സ്കൂളുകളിലെ ഫീസിളവിനായി വിദ്യാർത്ഥികളും രക്ഷിതാക്കളും നൽകിയ ഹർജികളിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്.
നിലവിൽ ഒാൺലൈൻ ക്ളാസുകൾ മാത്രമായതിനാൽ യഥാർത്ഥ ചെലവിന്റെയും രക്ഷിതാക്കളിൽനിന്ന് ഇൗടാക്കുന്ന ഫീസിന്റെയും വ്യക്തമായ കണക്കുകൾ ഇനം തിരിച്ച് നവംബർ 17 നകം കൃത്യമായ കണക്കുനൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചത്.