ആലങ്ങാട്: മാളികംപീടിക ചമ്പോളി റോഡിലെ നൊച്ചിമതോട് നികത്തി നിർമ്മിച്ച കരിങ്കൽ ഭിത്തി നാട്ടുകാർ പൊളിച്ചു നീക്കി. നീരൊഴുക്ക് തടസപ്പെടുത്തി സ്വകാര്യ വ്യക്തി നടത്തിക്കൊണ്ടിരുന്ന അനധികൃത നിർമ്മാണമാണിത്. നാട്ടുകാരുടെ പ്രതിഷേധത്തെ വകവയ്ക്കാതെയാണ് ഈ പ്രദേശത്ത്കരിങ്കൽ ഭിത്തി കെട്ടിയത്. മഴ പെയ്താൽ പോലും ഈ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായിരുന്നു. കരിങ്കൽ ഭിത്തി നിർമ്മിച്ച വ്യക്തി സംഭവത്തിൽ പ്രതികരിച്ചില്ല.