തൃപ്പൂണിത്തുറ: വൃശ്ചികോത്സവത്തിന് ഇക്കുറി പതിനഞ്ച് ആന എഴുന്നള്ളിപ്പില്ല. പകരം മൂന്നാനപ്പുറത്ത് പൂർണത്രയീശൻ എഴുന്നള്ളും.

കൊവിഡ് നിയന്ത്രണങ്ങളുണ്ടെങ്കിലും ആചാരങ്ങൾ പാലിക്കാൻ പതിനഞ്ചാനയെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ഉപദേശക സമിതി ദേവസ്വം മന്ത്രിയെ വരെ കണ്ടെങ്കിലും ഇളവു ലഭിച്ചില്ല. ഫയൽ കളക്ടർക്ക് കൈമാറുകയായിരുന്നു. കളക്ടർ മൂന്നാനകൾക്ക് മാത്രമാണ് അനുമതി നൽകിയത്.

തൃപ്പൂണിത്തുറ ക്ഷേത്രത്തിന്റെ ഉത്സവചരിത്രത്തിൽ ഇതാദ്യമായാണ് പതിനഞ്ച് ആനകളില്ലാതെ എഴുന്നള്ളിപ്പ് നടക്കുന്നത്.

ഉത്സവം 14ന് ശനി വൈകിട്ട് കൊടിയേറും. ക്ഷേത്ര ചടങ്ങുകളെല്ലാം പതിവ് പോലെയുണ്ടാകും.

ക്ഷേത്ര ദർശനത്തിനായി വെർച്വൽ ക്യൂ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കലാപരിപാടികൾ ഉപദേശക

സമിതിയുടെ ഫേസ്ബുക്ക്, യൂടുബ് ചാനൽ എന്നിവയിലൂടെ ലൈവായി കാണാം.

• നവം.14: രാവിലെ 9.30 മുതൽ ശീവേലി, പഞ്ചാരിമേളം, വൈകിട്ട് 7ന് കൊടിയേറ്റം. തായമ്പക, വിളക്കിനെഴുന്നള്ളിപ്പ്, 8നു കഥകളി.

• 15ന് രാവിലെ 8 മുതൽ ശീവേലി, പഞ്ചാരിമേളം. 11.30 ന് ഉത്സവബലി. വൈകിട്ട് 6 .15 ഡബിൾ തായമ്പക, 7.30 നു

സംഗീത കച്ചേരി, 8 നു വിളക്കിനെഴുന്നള്ളിപ്പ്.

• 16നു രാവിലെ 8 ന് ശീവേലി, പഞ്ചാരിമേളം. 11. 30 ന് ഉത്സവബലി, 8 നു വിളക്കിനെഴുന്നള്ളിപ്പ്, 8.30 നു

കഥകളി.

• 17 ന് തൃക്കേട്ട പുറപ്പാട് ഉത്സവം.രാവിലെ 8 നു ശീവേലി, വൈകിട്ട് 6.30 ന് തൃക്കേട്ട പുറപ്പാട് എഴുന്നള്ളിപ്പ്. 7 മുതൽ സ്വർണകുടത്തിൽ കാണിക്ക സമർപ്പണം. 7.30 നു സംഗീതകച്ചേരി.

• 18 ന് രാവിലെ 8ന് ശീവേലി, പഞ്ചാരിമേളം.

11 .30 ന് ഉത്സവബലി, വൈകിട്ട് 8 നു കഥകളി,

വിളക്കിനെഴുന്നള്ളിപ്പ്, 8.30 മുതൽ കാണിക്ക സമർപ്പണം.

• 19 ന് ചെറിയവിളക്ക് ഉത്സവം.രാവിലെ 8 നു ശീവേലി, പഞ്ചാരിമേളം. 11 .30 നു ഉത്സവബലി, 7.30 നു സംഗീതക്കച്ചേരി, 8 വിളക്കിനെഴുന്നള്ളിപ്പ് തുടർന്ന് കാണിക്ക

സമർപ്പണം.

• 20 നു വലിയവിളക്ക് ഉത്സവം. രാവിലെ 8 നു ശീവേലി, പഞ്ചാരിമേളം. രാത്രി 7.30 നു വിളക്കിനെഴുന്നള്ളിപ്പ്, തുടർന്ന് കാണിക്ക സമർപ്പണം, രാത്രി 8നു കഥകളി.

പുലർച്ചെ പള്ളിവേട്ട.

• 21 നു ആറാട്ട് ഉത്സവം. വൈകിട്ട് 4.30 നു മുതൽ കാഴ്ചശീവേലി, പഞ്ചാരിമേളം, ആറാട്ടുബലി.രാത്രി 7.30 നു കൊടിയിറക്കൽ തുടർന്ന് ആറാട്ടിന് എഴുന്നള്ളിപ്പ്, മേജർസെറ്റ് പഞ്ചവാദ്യം 10 നു ചക്കംകുളങ്ങര

ശിവക്ഷേത്രത്തിൽ ആറാട്ട്. 10.30 തിരിച്ചെഴുന്നള്ളിപ്പ്, സ്റ്റാച്യു

ജംക്‌ഷനിൽ കാണിക്ക സമർപ്പണം, പാണ്ടിമേളം 12 നു കൊടിക്കൽ പറ, 12.30 നു

കൂട്ടിഎഴുന്നള്ളിപ്പ്, പഞ്ചാരിമേളം എന്നിവയോടെ വൃശ്ചികോൽസവം സമാപിക്കും.

വെർച്ച്വൽ ക്യൂവിലാസം:

https://sreepoornathrayeesatemple.co.in