പള്ളുരുത്തി: പശ്ചിമകൊച്ചിയിൽ ഇന്നലെ 120 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലം കുമ്പളങ്ങിയാണ് 40. ചെല്ലാനം -24, പള്ളുരുത്തി - 17, മട്ടാഞ്ചേരി-10, ഇടക്കൊച്ചി - 7, ഫോർട്ട് കൊച്ചി-7, മുണ്ടംവേലി - 6, തോപ്പുംപടി - 5, പെരുമ്പടപ്പ്‌ -4. കൂടുതൽ രോഗികൾ ഉണ്ടായിരുന്ന മട്ടാഞ്ചേരി-ഫോർട്ടുകൊച്ചി പ്രദേശത്ത് രോഗവ്യാപനം കുറഞ്ഞപ്പോൾ കുമ്പളങ്ങി, ചെല്ലാനം തുടങ്ങിയ പഞ്ചായത്തുകളിൽ രോഗികളുടെ എണ്ണം വർദ്ധിച്ചു. മാസ്ക്, ഹെൽമെറ്റ് എന്നീ കേസുകൾക്ക് പിറകെയാണ് പൊലീസെന്നും ആൾക്കൂട്ടം ഒഴിവാക്കാനോ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനോ ആരും ഇല്ലാത്ത സ്ഥിതിയാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.