കൊച്ചി: നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ കഴിഞ്ഞുവെന്ന സംതൃപ്തിയോടെയാണ് കോർപ്പറേഷൻ ഓഫീസിന്റെ പടിയിറങ്ങുന്നതെന്ന് മേയർ സൗമിനി ജെയിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പള്ളുരുത്തി സ്നേഹഭവന് വേണ്ടി പുതിയ കെട്ടിടം നിർമ്മിച്ചതുൾപ്പെടെ നിരവധി പദ്ധതികൾ പൂർത്തിയാക്കാൻ കഴിഞ്ഞു. പച്ചാളം വനിത ഹോസ്റ്റൽ, തുരുത്തിയിൽ വദ്ധജനങ്ങൾക്കായി സൗജന്യ ഫിസിയോ തെറാപ്പി കേന്ദ്രം, മനോഹരമായ നടപ്പാതകൾ എന്നിവയും നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ജലവിതരണ പദ്ധതിയുടെ 60 ശതമാനം പൂർത്തിയാക്കാൻ കഴിഞ്ഞതിലും സംതൃപ്തുണ്ട്.കോർപ്പറേഷന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം 80 ശതമാനം പൂർത്തിയായെങ്കിലും ലോൺ ലഭിക്കാനുണ്ടായ കാലതാമസം മൂലം പണി മുടങ്ങി. ലൈഫ് പദ്ധതിയുടെ ഭാഗമായി 2500 -3000 വീടുകൾ നിർമ്മിച്ചു. 35 കോടിയുടെ ലോൺ ലഭിക്കാനുണ്ടായ കാലതാമസം പദ്ധതിയെ ബാധിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇത്തവണ സീറ്റ് ലഭിച്ചെങ്കിലും പാർട്ടിയിലും പൊതുരംഗത്തും സജീവമായി തുടരുമെന്ന് മേയർ പറഞ്ഞു.