കൊച്ചി: മുന്നാക്ക സമുദായങ്ങൾക്കുള്ള പത്തുശതമാനം സാമ്പത്തികസംവരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുക ,സാഹു കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുന്നാക്ക സമുദായ ഐക്യമുന്നണി ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധസമരം നടത്തി. ഓൾ കേരള ജി.എസ്.ബി ക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് പി.രംഗദാസപ്രഭു ഉദ്ഘാടനം ചെയ്തു. മുന്നാക്ക സമുദായ ഐക്യമുന്നണി ജില്ലാ പ്രസിഡന്റ് പി.എസ്.ആർ.റാവു,ജില്ല സെക്രട്ടറി ഡോ.ദിനേശ് കർത്ത,കെ.എം.ഉണ്ണി കുഞ്ഞി, ആർ.എസ്.നമ്പ്യാർ,എം.എൻ.ഗിരി,അനിത വാസുദേവൻ, വിനോദ്കുമാർ ഷേണായി ടി.എസ്.രാധാമണി തുടങ്ങിയവർ സംസാരിച്ചു.