കൊച്ചി: പിന്നാക്ക, ദളിത് സംവരണം അട്ടിമറിക്കുന്നതിലും മുന്നാക്ക വിഭാഗങ്ങൾക്ക് സാമ്പത്തികസംവരണം നടപ്പാക്കിയതിലെ അപാകതകൾ പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതി എറണാകുളം വഞ്ചി സ്ക്വയറിൽ നടത്തിയ ഉപവാസ സമരം മുൻ എം.പി. തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ അജിത്ത് തങ്കച്ചൻ കാനപ്പിള്ളി, വൈസ് പ്രസിഡന്റ് ഷാജി ജോർജ്, അഡ്വ. ഷെറി ജെ. തോമസ്, ജോസഫ് ജൂഡ് തുടങ്ങിയവർ സംസാരിച്ചു.സമാപന സമ്മേളനം കെ.ആർ.എൽ.സി.സി അസോസിയേറ്റ് ജനറൽ സെക്രട്ടറി റവ. ഫാ. തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. ജോജി ഡെന്നീസൻ, വിപിൻ ക്രിസ്റ്റി, ജിജോ ജോൺ, പോൾ ജോസ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് അജിത്ത് തങ്കച്ചൻ, ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, അഡ്വ. ആന്റണി ജൂഡി, ആന്റണി ആൻസിൽ തുടങ്ങിയവർ ഉപവസിച്ചു.