കൊച്ചി: സംസ്ഥാന സെക്രടറി എ.ജി. വേണുഗോപാലിന്റെ നേതൃത്വത്തിൽ ഡമോക്രാറ്റിക് ലേബർ പാർട്ടി (ഡി.എൽ.പി ) പ്രവർത്തകർ രാജിവച്ച ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ചേർന്നു.പാർട്ടി ജില്ലാ സെക്രട്ടറി ടി.ആർ. ദേവൻ പുതിയ അംഗങ്ങൾക്ക് മെമ്പർഷിപ്പ് നൽകി. പുരോഗമന മഹിളസമിതി ജില്ലാ സെക്രട്ടറി ആരിഫ് മുഹമ്മദ്, അൻസാർ മാലിപ്പുറം. ഷെഫീക്ക് മനനം. കെ.എം സാംസൺ എന്നിവർ സംബന്ധിച്ചു ജില്ലയിൽ വിവിധ പാർട്ടികളിൽ നിന്ന് രാജിവച്ച് ഫോർവേഡ് ബ്ലോക്കിൽ ചേർന്നവർക്ക് 22 ന് കൊച്ചിയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്വീകരണസമ്മേളനം പാർട്ടി ദേശീയ സെക്രട്ടറി ജാ ദേവരാജൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി. കൈപ്പുഴ വി റാം മോഹൻ മുഖ്യപ്രഭാഷണം നടത്തും.