party-symbol

ബാ​ബു.​പി​ ​ഗോ​പാൽ
കോ​ല​ഞ്ചേ​രി​ ​:​ ​സ്വ​ത​ന്ത്ര​ന്മാ​രെ​ ​കാ​ത്ത് ​പ​ഴ​വും​ ​പ​ച്ച​ക്ക​റി​യും​ ​വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും,​ ​ബാ​​​റ്റും​ ​സ്​​റ്റ​മ്പും​ ​വ​രെ​ ​ചി​ഹ്ന​ങ്ങ​ളാ​യി​ ​കാ​ത്തി​രി​ക്കു​ന്നു.​ 19​ ​ന് ​വൈ​കി​ട്ട് ​അ​ഞ്ചു​ ​വ​രെ​ ​നാ​മ​നി​ർ​ദ്ദേ​ശ​ ​പ​ത്രി​ക​ ​സ​മ​ർ​പ്പി​ക്കാം.​
23​ ​വ​രെ​ ​പി​ൻ​വ​ലി​ക്കാ​ൻ​ ​സ​മ​യ​മു​ണ്ട്.​ ​അ​തു​ ​ക​ഴി​ഞ്ഞ് ​ചി​ഹ്ന​ങ്ങ​ൾ​ ​അ​നു​വ​ദി​ക്കും.
ര​ജി​സ്​​റ്റ​ർ​ ​ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും​ ​അം​ഗീ​കാ​ര​മി​ല്ലാ​ത്ത​ ​പാ​ർ​ട്ടി​ക്ക് ​ചി​ഹ്ന​ങ്ങ​ളു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​നി​ന്ന് ​ഒ​രു​ ​ചി​ഹ്നം​ ​എ​ല്ലാ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കു​മാ​യി​ ​ആ​വ​ശ്യ​പ്പെ​ടാം.​ ​
അ​പ​ര​ൻ​മാ​രെ​യാ​ണ് ​സൂ​ക്ഷി​ക്കേ​ണ്ട​ത്.​ ​ഒ​റി​ജി​ന​ലി​ന്റെ​ ​ചി​ഹ്ന​വു​മാ​യി​ ​സാ​മ്യ​മു​ള്ള​താ​കും​ ​അ​വ​ർ​ ​നോ​ട്ട​മി​ടു​ക.​ ​മു​ൻ​കൂ​ട്ടി​ ​നി​ശ്ച​യി​ച്ച​ ​ചി​ഹ​ന​മു​ള്ള​ത് ​ഏ​ഴ് ​ദേ​ശീ​യ​ ​പാ​ർ​ട്ടി​ക​ൾ​ക്കും,​ 24​ ​സം​സ്ഥാ​ന​ ​പാ​ർ​ട്ടി​ക​ൾ​ക്കു​മാ​ണ്.​
2044​ ​പാ​ർ​ട്ടി​ക​ളാ​ണ് ​ഇ​ന്ത്യ​യൊ​ട്ടാ​കെ​ ​അം​ഗീ​കാ​ര​മി​ല്ലാ​ത്ത​ ​പാ​ർ​ട്ടി​ക​ളാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.

ചി​ഹ്ന​ങ്ങൾ ഇവ:-

വ​ള,​ ​മാ​ല,​ ​മോ​തി​രം​ ​തു​ട​ങ്ങി​ ​ആ​ഭ​ര​ണ​ങ്ങ​ൾ,​ ​ബ്ര​ഡ്,​ ​ബി​സ്‌​ക്ക​​​റ്റ് ,​ ​കേ​ക്ക്,​ ​ഐ​സ്‌​ക്രീം​ ​തു​ട​ങ്ങി​യ​ ​ഭ​ക്ഷ​ണ​ ​സാ​ധ​ന​ങ്ങ​ൾ,​ ​കാ​പ്‌​സി​ക്കം,​ ​കോ​ളി​ ​ഫ്‌​ള​വ​ർ,​ ​മു​ന്തി​രി,​ ​പ​ച്ച​മു​ള​ക്,​ ​ക​പ്പ​ല​ണ്ടി,​ ​പൈ​നാ​പ്പി​ൾ,​ ​ത​ണ്ണി​മ​ത്ത​ൻ​ ​തു​ട​ങ്ങി​ ​പ​ഴം​ ​പ​ച്ച​ക്ക​റി​ക​ൾ,​ ​ഫ്ര​യി​ങ്ങ് ​പാ​ൻ,​ ​ഗ്യാ​സ് ​സി​ല​ണ്ട​ർ,​ ​ഗ്യാ​സ് ​സ്റ്റൗ.​ ​മി​ക്‌​സി,​ ​ഡി​ഷ് ​ആ​ന്റി​ന,​ ​പ്ര​ഷ​ർ​കു​ക്ക​ർ,​ഫോ​ൺ​ ​ചാ​ർ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​ ​ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ,​ ​ഫ്‌​ളൂ​ട്ട്,​ ​ഹാ​ർ​മോ​ണി​യം,​ ​വ​യ​ലി​ൻ​ ​തു​ട​ങ്ങി​യ​ ​വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ,​ ​ബാ​​​റ്റും​ ​സ്റ്റ​മ്പും,​ ​ചെ​സ്ബോ​ർ​ഡ്,​ ​ഹോ​ക്കി​ബോ​ൾ,​ ​ടെ​ന്നീ​സ് ​റാ​ക്ക​റ്റ് ​തു​ട​ങ്ങി​ ​ക​ളി​യു​പ​ക​ര​ണ​ങ്ങ​ളും,​ ​ടൂ​ത്ത്ബ്ര​ഷ്,​ ​ഹെ​ൽ​മെ​റ്റ്,​ ​നെ​യി​ൽ​ക​ട്ട​ർ,​ ​സേ​ഫ്റ്റി​ ​പി​ൻ​ ​എ​ന്നി​വ​യും​ ​ചി​ഹ്ന​ങ്ങ​ളാ​യു​ണ്ട്.

❏പ​ത്രി​കാ​ ​സ​മ​ർ​പ്പ​ണ​ ​സ​മ​യ​ത്തു​ ​ത​ന്നെ​ ​മൂ​ന്നു​ ​ചി​ഹ്ന​ങ്ങ​ൾ​ ​ആ​വ​ശ്യ​പ്പെ​ടാം

❏ഒ​ന്നി​ൽ​ ​കൂ​ടു​ത​ൽ​ ​പേ​ർ​ ​ഒ​രേ​ ​ചി​ഹ്നം​ ​ആ​വ​ശ്യ​പ്പെ​ട്ടാ​ൽ​ ​ന​റു​ക്കി​ട്ടെ​ടു​ക്കും