ldf

കൊച്ചി: ജില്ലാ പഞ്ചായത്തിലേക്കുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 27 ഡിവിഷനുകളിൽ 17 ഇടത്ത് സി.പി.എം മത്സരിക്കും. സി.പി.ഐ -5, കേരളകോൺഗ്രസ് ( ജോസ് വിഭാഗം) -2, എൻ.സി.പി -1 , കേരള കോൺഗ്രസ് (ബി) - 1, കോൺഗ്രസ് (എസ്) -1 എന്നിങ്ങനെയാണ് മറ്റ് സീറ്റുകൾ. സി.പി.എം മത്സരിച്ചിരുന്ന രണ്ടു സീറ്റുകളാണ് ജോസ് വിഭാഗത്തിന് വിട്ടുനൽകിയത്.

 ഡിവിഷനുകൾ, പാർട്ടി, സ്ഥാനാർത്ഥി എന്ന ക്രമത്തിൽ

ചെറായി :സി.പി.എം - അഡ്വ. എം.ബി. ഷൈനി

മൂത്തകുന്നം: സി.പി.എം - എ.എസ്. അനിൽകുമാർ

കറുകുറ്റി: സി.പി.എം - സ്ഥാനാർത്ഥിയായിട്ടില്ല

മലയാറ്റൂർ: സി.പി.എം - ആനി ജോസ്

കാലടി: സി.പി.ഐ - ശാരദ മോഹൻ

കോടനാട്: കേരളകോൺ (എം) - കെ.പി. ബാബു

പുല്ലുവഴി: സി.പി.എം - ലളിതകുമാരി മോഹൻ

ഭൂതത്താൻകെട്ട്: സി.പി.എം - റഷീദ സലിം

നേര്യമംഗലം: എൽ.ഡി.എഫ് സ്വത. -കെ.കെ. ഡാനി

വാരപ്പെട്ടി: കേരളകോൺ ( എം) - അഡ്വ. ചിന്നമ്മ ഷൈൻ

ആവോലി: കേരള കോൺ(ബി) - അഡ്വ.ജയിംസ് മാനുവൽ കുരുവിത്തടം

വാളകം: സി.പി.ഐ - സീന ബോസ്

പാമ്പാക്കുട: സി.പി.ഐ - മോളി വർഗീസ്

ഉദയംപേരൂർ: സി.പി.എം - അനിത അനിൽകുമാർ

മുളന്തുരുത്തി: സി.പി.എം - പി.ബി. രതീഷ്

കുമ്പളങ്ങി: സി.പി.എം -കെ.കെ. സുരേഷ്ബാബു

പുത്തൻകുരിശ്: സി.പി.എം -ഷിജി അജയൻ

കോലഞ്ചേരി: സി.പി.എം - വിജയലക്ഷ്‌മി

വെങ്ങോല: എൻ.സി.പി - ടി.പി. അബ്‌ദുൾ അസീസ്

എടത്തല: സി.പി.ഐ - അഡ്വ. റെയ്ജ അമീർ

കീഴ്മാട്: സി.പി.എം - ഷെറീന ബഷീർ

നെടുമ്പാശേരി: സി.പി.എം - അഡ്വ. കെ.കെ. നാസർ

ആലങ്ങാട്: സി.പി.ഐ - കെ.വി. രവീന്ദ്രൻ

കടുങ്ങല്ലൂർ: സി.പി.എം - അഡ്വ. യേശുദാസ് പറപ്പിള്ളി

കോട്ടുവള്ളി: സി.പി.എം - എം.ബി. സ്യമന്ദഭദ്രൻ

വല്ലാർപാടം: സി.പി.എം -ഷിജി ഷാജൻ
വൈപ്പിൻ: കോൺഗ്രസ് (എസ്) - ആന്റണി സജി