pm-f
കളമശേരി നഗരസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പീപ്പിൾസ് മൂവ്മെൻ്റ് ഫോറം പ്രസിഡൻ്റ് മുക്കാപ്പുഴ നന്ദകുമാർ പ്രകടനപത്രിക പ്രകാശനം ചെയ്യുന്നു.

കളമശേരി: പീപ്പിൾസ് മൂവ്‌മെന്റ് ഫോറത്തിന്റെ (പി.എം.എഫ്) തിരഞ്ഞെടുപ്പു പ്രകടനപത്രിക പ്രസിഡന്റ് മുക്കാപ്പുഴ നന്ദകുമാർ പ്രകാശിപ്പിച്ചു. നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുവേണ്ടി കളമശേരിയിൽ രൂപീകരിച്ച സംഘടനയാണ് പി.എം.എഫ്. രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലാത്ത സ്വതന്ത്ര സംഘടനയാണെന്ന് ഇവർ അവകാശപ്പെടുന്നു. യു.ഡി.എഫിലെ രണ്ടു മുൻ കൗൺസിലർമാരാണ് പ്രധാന ഭാരവാഹികൾ. കളമശേരി നഗരസഭ രൂപീകൃതമായിട്ട് കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും ഗ്രാ പഞ്ചായത്തിന്റെ നിലവാരത്തിൽനിന്നും ഉയരാൻ കഴിിഞ്ഞിട്ടില്ലെന്നും കോടികളുടെ ബഡ്ജറ്റ് പാസാക്കുന്നുണ്ടെങ്കിലും ഇതൊന്നും വികസനത്തിനുപകരിച്ചിട്ടില്ലെന്ന് പി എം എഫ് കുറ്റപ്പെടുത്തി. രാഷ്ട്രീയ കൂട്ടുമുന്നണികൾ നടത്തുന്ന അഴിമതിക്കും സ്വജനപക്ഷപാതത്തിനും വർഗീയതയ്ക്കുമെതിരെ ചിന്തിക്കുന്ന, പോരാടുന്ന ആളുകളുടെ കൂട്ടായ്മയാണിതെന്നും നാടുമുഴുവൻ ഇത്തരം പ്രതിഷേധകൂട്ടായ്മകൾ രൂപം കൊള്ളുകയാണെന്നും അത് നിർണായക ശക്തിയായി മാറുമെന്നും ഭാരവാഹികൾ പറഞ്ഞു. അഞ്ച് വാർഡുകളിൽ പി.എം.എഫിന് സ്ഥാനാർത്ഥികളായി.
ഭാരവാഹികളായ വത്സമ്മ രാജൻ , ശിവശങ്കരൻ പേഴുങ്കൽ , തേവയ്ക്കൽ ചന്ദ്രശേഖരൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.