മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ സി.പി.ഐ തിരഞ്ഞെടുപ്പ് ശില്പശാലകളും സ്ഥാനാർത്ഥി സംഗമങ്ങളും തുടങ്ങി. ആനിക്കാട് സി.എസ് സ്മാരകത്തിൽ ചേർന്ന ശില്പശാലയും സ്ഥാനാർത്ഥി സംഗമവും മണ്ഡലം സെക്രട്ടറി ടി.എം. ഹാരിസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റിയംഗം പി. ജി. ശാന്ത അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് അടൂപറമ്പ് ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി സിബിൾ സാബു , മൂന്നാം വാർഡ് സ്ഥാനാർത്ഥി കെ.കെ.ശശി, നാലാം വാർഡ് സ്ഥാനാർത്ഥി സീനത്ത് സുൾഫിക്കർ, അഞ്ചാം വാർഡ് സ്ഥാനാർത്ഥി ടോജോ ബിജു, ഏഴാം വാർഡ് സ്ഥാനാർത്ഥി പ്രീമാ റെക്സ്, ഒൻപതാം വാർഡ് സ്ഥാനാർത്ഥി സെൽ ബി. പ്രവീൺ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ജോർജ്ജ് മുണ്ടയ്ക്കൽ, എൽ.ഡി.എഫ് കൺവിനർ കെ. ഇ മജീദ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ. ഇ ഷാജി, കെ.ബി നിസാർ എം.എം മുഹമ്മദ് കുഞ്ഞ് , എം.കെ. അജി എന്നിവർ നേതൃത്വം നൽകി.