കൊച്ചി: സഹകാർ ഭാരതി കേരള ഘടകത്തിന്റെ സഹകരണ വാരാഘോഷ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നിർവഹിക്കും.
എറണാകുളം സഹകാർ ഭവനിലെ ചടങ്ങിൽ സഹകാർ ഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ബി.ജയരാജ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന മഹിളാവിഭാഗം പ്രമുഖ് മിനി.ആർ.മേനോൻ പങ്കെടുക്കും. ഓൺലൈൻ മീറ്റിംഗിലൂടെ കേരളത്തിലെ പതിന്നാല് ജില്ലകളിലെ മുപ്പതിനായിരത്തോളം പേർ ഉദ്ഘാടന ചടങ്ങിൽ പങ്കാളികളാകും.