മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിൽ ഇക്കുറി ആകെ വോട്ടർമാരിൽ (21741) ഇത്തവണയും സ്ത്രീ വോട്ടർമാരാണ് കൂടുതൽ (11290). പുരുഷ വോട്ടർമാർ 10451 ആണ്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് പതിമൂന്നാം വാർഡിലാണ്. 1313., 555 വീതം. ഏറ്റവും കുറവ് വോട്ടർമാരുള്ളത് 19, 22 വാർഡുകളിലാണ് .
ഒന്നാം വാർഡിൽ ( 936 ),2- ൽ (964.,) 3- ൽ (696)., 4- ൽ ( 763 ). ,5 -ൽ (729) .,6-ൽ (790' ) .,7-ൽ (652.,) 8 -ൽ (731 ).,9-ൽ ( 558,. ,10- ൽ (662).,11- ൽ (1313. ), 12- ൽ (1055) 13- ൽ (931) 14- ൽ (893) 15- ൽ (795)16- ൽ (575) 17- ൽ (736) 18- ൽ ( 627) 19-ൽ (555) 20- ൽ ( 886) 21- ൽ (860)22- ൽ (555) 23- ൽ (695) 24- ൽ (961) 25- ൽ (677) 27- ൽ (738) 28- ൽ (663) ഒഴിവാക്കേണ്ടവരെ ഒഴിവാക്കിയും, പുതുതായി ചേർക്കേണ്ട വരെ ചേർത്തുമാണ് അന്തിമ വോട്ടർ പട്ടിക ബുധനാഴ്ച പുറത്തിറക്കിയത്. പേര് ചേർക്കുന്നതും, വെട്ടുന്നതുമായി ബന്ധപെട്ട് ഏറെ വിവാദങ്ങൾ ഉണ്ടായ നഗരസഭകളിൽ ഒന്നാണ് മൂവാറ്റുപുഴ . ഇതിന്റെ പേരിൽ വിവിധ രാഷ്ട്രീയകക്ഷികളടെ പ്രവർത്തകർ തമ്മിൽ കൈയ്യാങ്കളി വരെയുണ്ടായി. മരണപെട്ടു പോയന്ന പേരിൽ വോട്ടർ പട്ടികയിൽ നിന്നും പേര് വെട്ടി പോയ "പരേതൻ " വോട്ടുചേർക്കാനെത്തിയത് ഉദ്യോഗസ്ഥരെ ഞെട്ടിച്ച രസകരമായ സംഭവമാണ്. ആറാം വാർഡിലാണ് പരേതൻ വോട്ട് വെട്ടിയത് അന്വേഷിക്കാനെത്തിയത്. ഇയാൾ മരിച്ചു പോയന്ന പേരിൽ പട്ടികയിൽ നിന്നും പേര് വെട്ടാൻ അപേക്ഷ നൽകുകയായിരുന്നു. വോട്ടർ പട്ടികയിൽ പേരില്ലാതെ വന്നതോടെയാണ് മരിച്ചയാൾ ആവശ്യമായ രേഖകൾ സഹിതം നഗരസഭയിലെത്തിത് കണ്ട ഉദ്യോഗസ്ഥർ ഞെട്ടി. പരേതന്റെ പേര് ലിസ്റ്റിൽ ചേർത്തതോടെ പരേതനും ആശ്വസമായി .