file
ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത്

കാലടി: ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് വികസന മുരടിപ്പിനു പരിഹാരം തേടുന്നത് ഇക്കുറി പഞ്ചായത്ത് തിരഞ്ഞെടുപ്പിലൂടെ. നെടുമ്പാശ്ശേരി എയർപോർട്ടിന്റെ ഓരം പറ്റി കിടന്നിട്ടും വികസനത്തിന്റെ തുടിപ്പിനായി ഇവിടെത്തുകാർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. കാർഷിക സംസ്കൃതിയുടെ വീണ്ടെടുപ്പും, കയറ്റുമതിയുടെ സാധ്യതയും തേടുകയാണ് മുന്നണികൾ.

തുടർ ഭരണത്തിനു യു.ഡി.ഫും, ഭരണം പിടിക്കുന്നതിനു എൽ.ഡി.എഫും, ഭരണതലത്തിൽ എത്തിച്ചേരാനുള്ള തന്ത്രവുമായി എൻ.ഡി.എ കക്ഷികളും സജീവമായി.

യു.ഡി.എഫ്

ഭരണ പരിചയസമ്പന്നരെയും, യുവപ്രതിഭകളെയും അണിനിരത്തി ഭരണം നിലനിർത്തും

എയർപോർട്ട്- സീപോർട്ട് റോഡ് പണി പൂർത്തിയാക്കും

ഐ.ടി - ഇലക്ട്രോണിക്സ് ഹബ്ബാക്കി മാറ്റും

സ്പോർട്സ് വികസത്തിനു പദ്ധതി കൊണ്ടുവരും

വി. വി. സെബാസ്റ്റ്യൻ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്

എൽ. ഡി. എഫ്

പ്രഗത്ഭരായ ഭരണ കർത്താക്കളെയും, യുവത്വത്തേയു സ്ഥാനാർത്ഥികളായി അണിനിരത്തും.

വികസന മുരടിപ്പിനു ശ്വാശ്വത പരിഹാരം കാണും

350 ഏക്കർ തരിശ് പാടശേഖരം ഏറ്റെടുത്ത് ജൈവകൃഷിക്കായി ഉപയോഗപ്പെടുത്തും

നെടുമ്പാശ്ശേരി എയർപോർട്ട് വഴി ജൈവ കാർഷിക ഉല്പന്നങ്ങൾ കയറ്റുമതി ചെയ്ത് കാർഷിക വികസനം നടത്തും

ടി.വി.രാജൻ,സി.പി.എം ലോക്കൽ സെക്രട്ടറി.

എൻ.ഡി.എ

ജനസ്വാധീനമുള്ള സമുദായ സംഘടനാ പ്രവർത്തകർ, അങ്കണവാടി - ആശ വർക്കർമാർ എന്നിവരേയും, പുതുമുഖങ്ങളേയും സ്ഥാനാർത്ഥികളാക്കും

കേന്ദ്ര പദ്ധതികൾ കൊണ്ടുവരും

 അഞ്ചു വർഷത്തെ യു.ഡി.എഫ് ഭരണത്തിലെ വികസന മുരടിപ്പ് പരിഹരിക്കും

201 8 ലെ പ്രളയദുരിത ബാധിതർക്ക് പ്രത്യേകകർമ്മപദ്ധതി കൊണ്ടുവരും

ടി. വി. ബിജു,ബി.ജെ.പി. പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ്