nadakkavu-school

കൊച്ചി: കേരളത്തിലെ സർക്കാർ പൊതുവിദ്യാലയം എഡ്യുക്കേഷൻ വേൾഡ് ഇന്ത്യ സ്കൂൾ ദേശീയ റാങ്കിംഗിന്റെ തിളക്കത്തിൽ. ഇന്ത്യയിലെ മികച്ച പത്ത് സർക്കാർ സ്കൂളുകളിൽ മൂന്നാം സ്ഥാനത്തെത്തിയത് കോഴിക്കോട് നടക്കാവ് ഗവ.ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളാണ്.

തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയമാണ് ഒന്നാമത്. കൊച്ചി നേവൽ ബേസ് നമ്പർ 2 കേന്ദ്രീയ വിദ്യാലയം ആറാം സ്ഥാനത്താണ്..28 നഗരങ്ങളിലെ സ്കൂൾ പ്രിൻസിപ്പൽമാർ, അദ്ധ്യാപകർ, വിദ്യാഭ്യാസ വിദഗ്ദ്ധർ, രക്ഷിതാക്കൾ, മുതിർന്ന വിദ്യാർത്ഥികൾ എന്നിവരിലാണ് സർവ്വേ നടത്തിയത്.

'മൂന്നാം റാങ്ക് ലഭിച്ച നടക്കാവ് സ്കൂൾ അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണ്. സമൂഹത്തിൽ നിന്ന് എല്ലാ സഹായങ്ങളും സ്വീകരിച്ച് സർക്കാരിന്റെ പിന്തുണയോടെ നടത്തിയ പ്രവർത്തനമാണ് വിജയത്തിന് പിന്നിൽ. ഫൈസൽ ആൻഡ് ശബാന ഫൗണ്ടേഷന്റെ വലിയ പിന്തുണയുമുണ്ടായി​'. .

-എ. പ്രദീപ് കുമാർ എം.എൽ.എ