കിഴക്കമ്പലം: കുന്നത്താനാട് നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി നിർണയം പൂർത്തിയായതായി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. 137 വാർഡുകളിലും, 18 ബ്ളോക്ക് ഡിവിഷനിലും, ജില്ലാപഞ്ചായത്ത് ഡിവിഷനിലേയ്ക്കുമുള്ള സ്ഥാനാർത്ഥികളെ തീരുമാനിച്ചു. മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും സംസ്ഥാന സഹ സംഘടന സെക്രട്ടറി കെ.സുഭാഷ്, മദ്ധ്യ മേഖല സംഘടന സെക്രട്ടറി എൽ.പദ്മകുമാർ, ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ എന്നിവർ സന്ദർശിച്ച് മുന്നൊരുക്കങ്ങൾ വിലയിരുത്തിയതായി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആർ കൃഷ്ണകുമാർ, സംസ്ഥാന കൗൺസിൽ അംഗം സി.പി രവി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.കെ അരുൺകുമാർ, പി.കെ ഷിബു എന്നിവർ അറിയിച്ചു.