പറവൂർ: മാല്യങ്കര എസ്.എൻ.എം കോളജ് പൂർവവിദ്യാർത്ഥിയും സിനിമ സംവിധായകനുമായ സച്ചിയുടെ സ്മരണയ്ക്കായി പൂർവവിദ്യാർഥികളും കൊമേഴ്സ് വിഭാഗവും ചേർന്നു നടത്തുന്ന ‘പ്രിയ സച്ചി നിനക്കായ്’ അനുസ്മരണ പരിപാടി നാളെ (ശനി) ഉച്ചയ്ക്ക് രണ്ടരയ്ക്ക് കോളജ് സെമിനാർ ഹാളിൽ നടക്കും. സച്ചിയുടെ ഓർമ്മയ്ക്കായ് പൂർവ വിദ്യാർത്ഥികൾ നൽകുന്ന പുസ്തകങ്ങളും അലമാരയും നോവലിസ്റ്റ് സേതു കൈമാറും.