കാലടി: അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്രമേളയിൽ അവറാൻ എന്ന കഥാപാത്രത്തിനു മികച്ച നടനുള്ള അവാർഡ് ലഭിച്ച സിക്ക് സജീവിനെ മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറി അനുമോദിച്ചു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. മെമന്റോയും നൽകി. ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷനായി. സുരേഷ് മുക്കന്നൂർ, ലൈബ്രറി സെക്രട്ടറി കെ.കെ.വിജയൻ, പി.വി.രമേശൻ, ജിനി തരിയൻ, വിനു അയ്യമ്പുഴ, ജോളി, കുമാരൻ എന്നിവർ പങ്കെടുത്തു.