കളമശേരി: ഭാരതീയ മസ്ദൂർസംഘം സ്ഥാപകനായ ദത്തോപാന്ത് ഠേംഗ്ഡിജിയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കളമശേരി മേഖലാ കമ്മിറ്റി ഓഫീസായ ഏലൂരിലെ മസ്ദൂർ ഭവനിൽ നവീകരിച്ച ജന്മശതാബ്ദി സഭാഗൃഹം ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. രാജീവൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ടി.ആർ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.എ.വേണുഗോപാൽ, വൈസ് പ്രസിഡന്റ് എ ഡി . ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി കെ.വി. മധുകുമാർ, രാഷ്ട്രീയ സ്വയംസേവക് സംഘം പ്രാന്തീയ സഹശാരീരിക് പ്രമുഖ് പി.ജി. സജീവൻ, മേഖലാ സെക്രട്ടറി കെ.എസ്. ഷിബു, മുനിസിപ്പൽ സെക്രട്ടറി എ.ഡി.അനിൽകുമാർ എന്നിവർ സംസാരിച്ചു.