പറവൂർ: പി.എസ്‌.സി പരീക്ഷയെഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ചേന്ദമംഗലം നായർസമാജം പബ്ലിക് ലൈബ്രറി കരിയർ ഗൈഡൻസ് സെന്റർ നടത്തുന്ന പരീക്ഷാ പരിശീലനക്ലാസ് നാളെ (ശനി) രാവിലെ പതിനൊന്നു മുതൽ വായനശാല ഹാളിൽ നടക്കും. കെ.ബി. ഉമാശങ്കർ ക്ലാസെടുക്കും.