mdb
പി.ഡി. ശ്യാംദാസിന്റെ നിര്യാണത്തെത്തുടർന്ന് എസ്.എൻ.ഡി.പി. യോഗം കണയന്നൂർ യുണിയന്റെ കൺവീനറായി ചുമതലയേൽക്കുന്ന എം.ഡി. അഭിലാഷ്. കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ സമീപം

കൊച്ചി : എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻകൺവീനറായി എം.ഡി. അഭിലാഷ് ചുമതലയേറ്റു. പി.ഡി. ശ്യാംദാസിന്റെ നിര്യാണത്തെ തുടർന്നാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഈ പദവി​യി​ലേക്ക് അഭി​ലാഷി​നെ നി​യോഗി​ച്ചത്.

യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർമാരായ എൽ. സന്തോഷ്, കെ.കെ. മാധവൻ, കെ.പി. ശിവദാസ്, ടി.എം. വിജയകുമാർ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് സുധീർകുമാർ ചോറ്റാനിക്കര, സെക്രട്ടറി ഉണ്ണി കാക്കനാട്, യൂത്ത് മൂവ്മെന്റ് യൂണിയൻ കൗൺസിലർമാരായ സുജിത് കുന്നത്ത്, രജീഷ് കുമ്പളപ്പിള്ളി, ശ്രീജിത്ത് എരൂർ, വനിതാസംഘം യൂണിയൻ കൺവീനർ വിദ്യ സുധീഷ്, യൂണിയൻ മൈക്രോഫിനാൻസ് കോ ഓഡിനേറ്റർ ഗീത ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു.