ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയായി. ആകെയുള്ള 18 വാർഡുകളിൽ 16ൽ കോൺഗ്രസും രണ്ടിടത്ത് മൂസ്ലിംലീഗും മത്സരിക്കും. കോൺഗ്രസ് മത്സരിക്കുന്ന 2,6,11 വാർഡുകളിലായിരുന്നു രൂക്ഷമായ തർക്കം. ഇരുഗ്രൂപ്പിനും എട്ട് വീതം സ്ഥാനാർത്ഥികളുണ്ട്.

വാർഡും സ്ഥാനാർത്ഥികളും ചുവടെ: 1 ബാബു പുത്തനങ്ങാടി, 2 രാജേഷ് രാജൻ, 3 ഷീല ജോസ്, 4 ബെന്നി ആളുക്കാരൻ, 5 ഹസീന സലിം (ലീഗ്), 6 മുഹമ്മദ് ഷെഫീഖ്, 7 രാജി സന്തോഷ്, 8 അലീഷ ലിനേഷ്, 9 സി.പി. നൗഷാദ്, 10 ഇ.എം. ഷരീഫ്, 11 കെ.കെ. ശിവാനന്ദൻ, 12 രാജു കുബ്ലാൻ, 13 ശാന്താ ഉണ്ണിക്കൃഷ്ണൻ, 14 ഹൈറൂന്നിസ (ലീഗ്), 15 പി.എസ്. യൂസഫ്, 16 നിമ്മി മോഹനൻ, 17 മരിയ തോമസ്, 18 റൂബി ജിജി.

ചൂർണിക്കര ഉൾകൊള്ളുന്ന എടത്തല ജില്ലാ ഡിവിഷനിൽ മുസ്ലിംലീഗ് മത്സരിക്കും. ബോക്ക് ഡിവിഷനുകളായ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.