തൃപ്പൂണിത്തുറ: കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും എൻ.എസ്.എസ് താലൂക്ക് യൂണിയൻ മെമ്പറുമായ
മുല്ലപ്പള്ളി രാമചന്ദ്രൻ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ബി.ജെ.പി മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ വച്ച്
ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടൻ തുണ്ടത്തിൽ രാമചന്ദ്രനെ ഷാളണിയിച്ച് സ്വീകരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി നവീൻ നാഗപാടിയിൽ, യുവമോർച്ച മുനിസിപ്പൽ പ്രസിഡന്റ് അഭിജിത്ത് തുടങ്ങിയവർ പങ്കെടുത്തു.