തൃപ്പൂണിത്തുറ: കൊച്ചി മഹാരാജാവായിരുന്ന രാമവർമ്മ പരീക്ഷിത്ത് തമ്പുരാന്റെ 56-ാം ചരമവാർഷികദിനം പരീക്ഷിത്ത് തമ്പുരാൻ ദിനമായി ആചരിച്ചു. കൊച്ചിയുടെ സമഗ്രവികസനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ തമ്പുരാൻ അസാമാന്യ പാണ്ഡിത്യത്തിനും ഭാഷാവിജ്ഞാനത്തിനും ഉടമയായിരുന്നു. പരീക്ഷിത്ത് തമ്പുരാൻ അന്ത്യവിശ്രമം കൊള്ളുന്ന ഹിൽപാലസ് വളപ്പിലെ സ്മൃതികുടീരത്തിൽ നടന്ന ചടങ്ങിൽ മ്യൂസിയത്തിലെയും പൈതൃക പഠനകേന്ദ്രത്തിലെയും ജീവനക്കാർ പുഷ്പാർച്ചന നടത്തി.തുടർന്നു നടന്ന അനുസ്മരണ യോഗത്തിൽ ഹിൽപാലസ് മ്യൂസിയം ചാർജ് ഓഫീസറും പഠനകേന്ദ്രം രജിസ്ട്രാറുമായെ കെ.വി. ശ്രീനാഥ്, തൃപ്പൂണിത്തറ രാജകുടുംബാംഗങ്ങളായ കേരളവർമ്മ രാജ, രമേശൻ തമ്പുരാൻ എന്നിവർ സംസാരിച്ചു.