കോലഞ്ചേരി: പൂ ചോദിച്ച കാവുംപാട്ടുകാർക്ക് പൂന്തോട്ടം നല്കി രാജേഷ് എന്ന യുവ സംരഭകൻ. കാവുംപാടത്ത് നിന്നും ദേശീയ പാതയിലേക്കുള്ള ദൂരം 200 മീറ്റർ, എന്നാൽ അവിടേക്കെത്താൻ വഴിയില്ലാത്തതിനാൽ പാടവരമ്പായിരുന്നു ആശ്രയം. കസേരയിൽ ചുമക്കാതെ കിടപ്പു രോഗികളെ ആശുപത്രിയിൽ പോലുമെത്തിക്കാൻ കഴിയാത്തത്ര ദുരിതത്തിലായിരുന്നു ഇവർ. നടപ്പു വഴി ആവശ്യപ്പെട്ടാണ് നാട്ടുകാർ രാജേഷിനെ സമീപിച്ചത്. എന്നാൽ ദേശീയ പാതക്കരുകിലെ ലക്ഷങ്ങൾ വില വരുന്ന അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നല്കിയാണ് വന്നവരെ രാജേഷ് ഞെട്ടിച്ചത്. ഡൈമാറ്റ് എറ്റേണൽ സൊലൂഷൻസ് സ്ഥാപനത്തിന്റെ എം.ഡിയാണ് കെ.എസ് രാജേഷ്. ഭൂമി കൈമാറ്റ ചടങ്ങിൽ എൻ.എൻ.രാജൻ, ജോൺ ജോസഫ്, എം.എസ്.മുരളീധരൻ, ഇ.പി.സുകുമാരൻ, കെ.ഗോവിന്ദൻ ,എബി സ്‌കറിയ ,ഷൈലജ സുനിൽ തുടങ്ങിയവർ പങ്കെടുത്തു.