joshi
ടി ബി ജോഷി

വൈപ്പിൻ :എസ് എൻ ഡി പി യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറിയായി ടി.ബി ജോഷി ചുമതലയേറ്റു. സെക്രട്ടറിയായിരുന്ന പി ഡി ശ്യാംദാസിന്റെ നിര്യാണത്തെതുടർന്നാണ് യൂണിയൻ കൗൺസിലറായ ജോഷിയെ കൗൺസിൽ യോഗം കൂടി തി​രഞ്ഞെടുത്തത്. അയ്യമ്പിള്ളി സ്വദേശിയും കുഴുപ്പിള്ളി സർവീസ് സഹകരണ ബാങ്ക് റിട്ട. ഉദ്യോഗസ്ഥനുമാണ്.

ഇന്നലെ രാവിലെ യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ടി.ജി വിജയൻ, കൗൺസിലർമാരായ കണ്ണദാസ് തടിക്കൽ, സി.വി ബാബു, സി.കെ ഗോപാലകൃഷ്ണൻ , കെ.യു സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.