അങ്കമാലി: അങ്കമാലി നഗരസഭയിലെ 30 സീറ്റുകളിൽ എൽ.ഡി.എഫ് 27 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സി.പി.എം മത്സരിക്കുന്ന 20 സീറ്റുകളിലെ സ്ഥാനാർത്ഥികളായി ഷോബി ജോർജ്(1), പി.എൻ. ജോഷി (2), ബിനു അയ്യമ്പിള്ളി(3), ഗ്രേസി ദേവസി (4), ധന്യ ടീച്ചർ (5), ജെറി പൗലോസ് (8), എം.എ. ഗ്രേസി (9), കെ.പി. സുജാതൻ (10), ലേഖ മധു (11), സരിത അനിൽ (12), വിനീത ദിലീപ് (13), എം.എസ്. ഗിരീഷ്‌കുമാർ (14), രജനി ശിവദാസൻ (15), ടി.വൈ. ഏല്യാസ് (17), സിനി മാർട്ടിൻ (18), നിബി ജോമോൻ (19), ഷൈറ്റ ബെന്നി (23), അജിത(27), കെ.ടി. രാജേഷ് (29 പട്ടികജാതി സംവരണം), സച്ചിൻ കുര്യാക്കോസ് (30). 21ൽ സ്ഥാനാർത്ഥി ആയിട്ടില്ല.
സി.പി.ഐ മത്സരിക്കുന്ന മൂന്നുസീറ്റുകളൽ സി.ബി. രാജൻ (16), ഗ്രേസി ജോയി (28), 26ൽ സ്ഥാനാർത്ഥി ആയിട്ടില്ല.. ജനതാദൾ മത്സരിക്കുന്ന 5 സീറ്റുകളിൽ ബെന്നി മൂഞ്ഞേലി (6), ബെന്നി പള്ളിപ്പാട്ട് (7), മോളി മാത്യു (20), ലിസ ലോറൻസ് (25), 27ൽ സ്ഥാനാർത്ഥി ആയിട്ടില്ല.കേരള കോൺഗ്രസിന്റെ ഏക സീറ്റിൽ മാർട്ടിൻ മുണ്ടാടൻ മത്സരിക്കും (22).