കൊച്ചി: വാളയാറിൽ കുരുതി കൊടുക്കപ്പെട്ട കുട്ടികൾക്ക് മരണശേഷമെങ്കിലും നീതികിട്ടണമെന്ന് പരിസ്ഥിതി മനുഷ്യവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു. 'നീതി തേടിയുള്ള 'യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ. പ്രൊഫ. എസ്. സീതാരാമൻ, പ്രൊഫ. ഗോപാലകൃഷ്ണമൂർത്തി, ഏലൂർ ഗോപിനാഥ് ,ടി.വി.രാജൻ, വേണു വാരിയത്ത്, സി.പി. നായർ, ടി.എൻ. പ്രതാപൻ, കലാധരൻ മറ്റപ്പള്ളി എന്നിവർ സംസാരിച്ചു.