plant
നായരമ്പലം കടപ്പുറത്ത് വിദ്യാർത്ഥികളുടെ വൃക്ഷത്തൈ നടീൽ പരിസ്ഥിതി പ്രവർത്തകൻ ഐ.ബി. മനോജ് ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: വായുമലിനീകരണം കുറയ്ക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനുമായി നായരമ്പലം വെളിയത്താംപറമ്പ് കടപ്പുറത്ത് വിദ്യാർത്ഥികൾ വൃക്ഷത്തൈകൾ നട്ടു. കടൽകയറ്റം രൂക്ഷമായ ഈ പ്രദേശത്ത് കടൽഭിത്തിയെ മാത്രം ആശ്രയിക്കാതെ പ്രകൃതിദത്തമായ പ്രതരോധ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് വൃക്ഷതൈകൾ നട്ടത്. കാലടി ആദിശങ്കര എൻജിനിയറിംഗ് കോളേജിലെ നാഷണൽ സർവീസ് സ്‌കീം, എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എൻ ഹൈസ്‌കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്, ഭൂമിത്രസേന എന്നിവരുടെ സംയുക്തസംരംഭമായാണ് വൃക്ഷത്തൈകൾ നട്ടത്. വൃക്ഷതൈകൾ ലഭ്യമാക്കിയത് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡാണ്.

പരിസ്ഥിതി പ്രവർത്തകൻ ഐ.ബി. മനോജ് തൈനടീൽ ഉദ്ഘാടനം ചെയ്തു പ്രോഗ്രാം ഓഫീസർമാരായ സജോ ജോർജ്, എൻ.എസ്. ശ്രീനിവാസൻ, ഹൈസ്‌കൂൾ ഡ്രിൽ ഇൻസ്ട്രക്ടർ ഇ.എം. പുരുഷോത്തമൻ, അദ്ധ്യാപകൻ കെ.ജി. ഹരികുമാർ, ഷൈജി രാജേഷ് എന്നിവർ നേതൃത്വം നൽകി.