ആലുവ: ഭാര്യക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സി.പി.എം ആലുവ ടൗൺ ലോക്കൽ കമ്മിറ്റിഅംഗം സി.വി. ജെയിംസ് പാർട്ടിവിട്ടു. ഇന്നലെ വൈകിട്ടാണ് ലോക്കൽ സെക്രട്ടറിക്ക് രാജിക്കത്ത് സമർപ്പിച്ചത്. തോട്ടക്കാട്ടുകരയിൽ 24 -ാം വാർഡിലെ വോട്ടറായ സി.വി. ജെയിംസിന്റെ ഭാര്യ മേഴ്സി ജെയിംസ് സി.ഡി.എസ് വികസന കൺവീനറായിരുന്നു. ഭാര്യയ്ക്ക് മത്സരിക്കാൻ താത്പര്യമുണ്ടെന്ന് നേരത്തെ ജെയിംസ് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. സ്ഥാനാർത്ഥി നിർണചർച്ചയിൽ പങ്കെടുപ്പിക്കാതെ ചിലർ ഏകപക്ഷീയമായി മറ്റൊരാളെ സ്ഥാനാർത്ഥിയാക്കി. ഇതേതുടർന്നാണ് ജെയിംസ് രാജി സമർപ്പിച്ചത്. മേഴ്സി ജെയിംസ് വാർഡിൽ റബൽ സ്ഥാനാർത്ഥിയായി രംഗത്തുണ്ടാകുമെന്നാണ് സൂചന.