കൊച്ചി: കൊച്ചി കോർപ്പറേഷനിൽ യു.ഡി.എഫ് സീറ്റ് ധാരണയായി. സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. കോർപ്പറേഷനിലെ ആകെ 74 വാർഡുകളിൽ 63 ലും കോൺഗ്രസ് മത്സരിക്കും. ലീഗ് -7, കേരള കോൺഗ്രസ് (എം) -3, ആർ.എസ്.പി -1 എന്നിങ്ങനെയാണ് ഘടകക്ഷികളുടെ സീറ്റ്. ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 27 സീറ്റുകളിൽ 21 ലും കോൺഗ്രസ് മത്സരിക്കും. ലീഗ് -2, കേരളകോൺഗ്രസ് ( എം) -2, ആർ.എസ്.പി -1, കേരളകോൺഗ്രസ് -1 എന്നിങ്ങനെയാണ് ഘടകക്ഷികളുടെ സീറ്റ് നില.