binu
ബഹുമുഖ പ്രതിഭയായ കലാകാരൻ ബിനുവ ടാത്തലയും അദ്ദേഹം രൂപം കൊടുത്ത ടയർ കൊണ്ടുള്ള താമരയും

കളമശേരി: ഏലൂർ ഫാക്ട് ജംഗ്ഷിൽ ഒരു അക്വാറിയമുണ്ട്. താമരയുടെ അകൃതിയിൽ. ഒറ്റനോട്ടത്തിൽ സിമന്റിൽ തീർത്തതാണ് ഇതെന്ന് തോന്നാം. എന്നാൽ ഉപയോഗ ശൂര്യമായ ടറിലാണ് ഈ അക്വാറിയം നിർമ്മിച്ചിട്ടുള്ളത് ! ഏലൂർ ഫാക്ട് ജംഗ്ഷനിലെ ബി.എം.എസ് സംഘടനിയിലെ അംഗമായ ബിനു വടാത്തലയാണ് ഈ മോഹര നിർമ്മിതിക്ക് പിന്നിൽ. ഉപയോഗ ശൂന്യമായ വസ്തുക്കൾക്ക് കൊണ്ട് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതാണ് ബിനുവിന്റെ ഹോബി. ഇതാണ് ടയറിൽ അക്വാറിയം നിർമ്മിക്കുന്നതിനും വഴിവച്ചത്. ഏതാനും ദിവസമെടുത്താണ് അക്വാറിയം പൂർത്തിയാക്കിയത്. കരകൗശവ വസ്തുക്കൾക്ക് നിർമ്മിക്കുന്നതിൽ കഴിവ് തെളിയിച്ച ബിനു നല്ലൊരു ഗായകൻ കൂടിയാണ്. നാടൻ പാട്ടുകാളാണ് പ്രിയം. കലാഭവ മണിയെ നെഞ്ചോട് ചേർക്കുന്ന ബിനു വൈകുന്നേരങ്ങളിൽ ഓട്ടോ ഓടിക്കുന്നുണ്ട്. മണിയുടെ വേർപാട് അറിഞ്ഞ് താരത്തെ ഒരുനോക്ക് കാണാൻ ചാലക്കുടി വരെ ബിനു ഓട്ടോ ഓടിച്ച് പേയിരുന്നു.