കൊച്ചി: പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ട്രീ ചീയേഴ്‌സ് പരിപാടിക്ക് തുടക്കമായി. പുതിയ വാഹനത്തിൽ ഏതെങ്കിലും ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നവരുടെ പേരിൽ അതത് പമ്പിൽ ഒരു വൃക്ഷത്തൈ നടുന്നതാണ് ട്രീ ചീയേഴ്‌സ് പരിപാടി. ഇവർക്ക് ബോണസ് റിവാർഡ് പോയിന്റിനൊപ്പം എക്‌സ്ട്രാ റിവാർഡ് ലോയൽറ്റി പ്രോഗ്രാമിൽ കോപ്ലിമെന്ററി അംഗത്വവും നൽകും. നാലുചക്ര, ഇരുചക്ര, ത്രിചക്ര വാഹനങ്ങൾക്കും ലഭ്യമാണ്. വാഹന ഉടമകൾ മൊബൈൽ നമ്പർ, പേര്, വാഹനത്തിന്റെ വിവരങ്ങൾ എന്നിവ പെട്രോൾ പമ്പിൽ നൽകണം.ഹരിതഭാവിയാണ് ട്രീ ചീയേഴ്‌സിന്റെ ലക്ഷ്യമെന്ന് ഇന്ത്യൻ ഓയിൽ ചെയർമാൻ എസ്.എം. വൈദ്യ പറഞ്ഞു. നിരവധി നഗരങ്ങളിൽ പൊതുസ്ഥലങ്ങളിലും പാർക്കുകളിലും ചെറിയ വനങ്ങൾ ഐ.ഒ.സി സൃഷ്ടിച്ചിട്ടുണ്ട്. നഗരത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന ഇത്തരം ചെറുവനങ്ങൾ 13 നഗരങ്ങളിലുണ്ട്.