കളമശേരി: കളമശേരി നഗരസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. 32 വാർഡുകളിൽ 15 വാർഡുകളിലെ സ്ഥാനാർത്ഥികളെയാണ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചത്. വാർഡ് -2 റോസ്‌മേരി പിയൂസ് , വാർഡ് - 3 അൻവർ കുടിലിൽ, വാർഡ് 4- ലീന ആരോഗ്യദാസ് , വാർഡ് - 9 മുഹമ്മദ് ഫൈസി, വാർഡ്- 14 കെ.എസ്.സുജിത്കുമാർ, വാർഡ്- 15 ഗ്രേസി ജോൺസൺ, വാർഡ് - 17. മാത്യു കെ എബ്രഹാം , വാർഡ് -2 1 ചിഞ്ചു .ഇ.ആർ, വാർഡ് -22 ജമാൽ മണക്കാടൻ, വാർഡ് -25 വാണി ബേബി, വാർഡ് -27. വിനീത് വേണുഗോപാൽ , വാർഡ് -28 സീമ കണ്ണൻ. വാർഡ്- 34 മുഹമ്മമദ് കുഞ്ഞ് വെള്ളക്കൽ , വാർഡ്-35 പ്രിയ ബാബു, വാർഡ് 42 ജെ സി പീറ്റർ .

കെ.പി.സി.സി നിയോഗിച്ച സബ് കമ്മിറ്റി കൺവീനർ വി.കെ.ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. കെ.പി.സി.സി.ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ് ,നിർവ്വാഹകസമിതി അംഗം ജമാൽ മണക്കാടൻ എന്നിവർ പങ്കെടുത്തു.